2011, ഡിസംബർ 30, വെള്ളിയാഴ്‌ച

ലോക്പാല്‍ എന്ന നടകം 2011

ശക്തമായ ലോക്പാല്‍ നടപ്പാക്കും എന്നാണ് കോണ്ഗ്രസ് പാര്‍ട്ടി പറയുന്നത് .ഇത് 2011 ലെ അവസാനത്തെ തമാശയായി കണക്കാക്കാം . കാരണം ആരെങ്കിലും ഇരിക്കുന്ന കൊമ്പ്‌ മുറിക്കുമോ...?
എന്തൊക്കെ ബഹളങ്ങള്‍ ആയിരുന്നു അവസാനം എല്ലാവര്ക്കും ത്ര്യിപത്തി പെടുന്നത് പോലെ അവസാനിച്ചു.ഇതാണോ നമ്മുടെ ജനാധിപത്യം...? ജനങ്ങള്‍ ആവിശ്യപെടുന്നത് പോലെ അല്ല നിയമ നിര്‍മ്മാണം നടത്തേണ്ടത് ലോക്സഭയാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞാല്‍ എവിടേ യാണ് ജനാതിപത്യം. ഈ നിയമം ആര്‍ക്കുവേണ്ടിയാണ് നടപ്പിലാക്കുന്നത് .
പറയുന്നതില്‍ മാത്രം ശക്തമായി പറഞ്ഞാല്‍ ശക്തമായ നിയമം ഉണ്ടകില്ല അതിനു ഇച്ഛാശക്തി ആണ് ആവിശ്യം. വെറും വോട്ടിനു വേണ്ടി മാത്രം ആശ്രയിക്കുന്ന ജനങ്ങളെ ഭരണത്തില്‍ എത്താന്‍ മാത്രമുള്ള ഉപാധിയായി കണക്കാക്കുന്നു . രാഷ്ട്രിയത്തിലെ അഴിമതി ഇല്ലായ്മ ചെയ്യേണ്ടത് ഈ രാജ്ജ്യത്ത്തിനു തന്നേയ് ആവിശ്യംമയിരിക്കുന്ന ഈ ഖട്ടത്ത്തില്‍ എല്ലാവരും ഈ നാടകം അവസാനിപ്പിച്ച്‌ ശക്തമായ നിയമ നിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുക. ശക്തമായ രാഷ്ട്രിയ സംവിധാനമാന് ഇന്ത്യക്ക്‌ ആവിശ്യം.താല്‍ക്കാലിക ലഭാത്തിനയുള്ള ജാതി മത രാഷ്ട്രിയ കുട്ടുകെട്ടുകള്‍ അല്ല നമുക്ക് ആവിശ്യം. ജന ലോക്പാല്‍ 40 വര്‍ഷമായി നമുക്ക് നടപ്പിലാക്കാന്‍
സാധിച്ചില്ല എന്ന് പറയുമ്പോള്‍ നമ്മെ ഭരിക്കുന്നത് നമ്മള്‍ തിരഞ്ഞെടുത്തവര്‍ തന്നേയ് അല്ലേ ..? ഹാ കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ . രണ്ടു തരാം പൌരന്‍മാരാണ് നമുക്ക് ഉള്ളത് അധികാരം ഉള്ളവരും ഇല്ലാത്തവരും . സാധാരണമയി നോക്കുകയാണെങ്കില്‍ ലോക്പാലിന് തടസ്സമായി ആരുമില്ല എന്നിട്ടും എല്ലാവരും ഇതിനു വേണ്ടി വാദിക്കുന്നു കാര്യത്തോട് അടുക്കുമ്പോള്‍ ആര്‍ക്കും താല്‍പര്യം ഇല്ലാതെ ആകുന്നു . ഇനിയും ജനങ്ങളുടെ ക്ഷമയെ പരിഇക്ഷിക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ ഓര്‍മ്മപെടുത്താനുല്ല്.